വാഴൂർ : പുളിക്കൽക്കവല നോവൽറ്റി ക്ലബ് വായനശാലയുടെ ആഭിമുഖ്യത്തിൽ വാഴൂർ സെന്റ് പോൾസ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ചലച്ചിത്ര സെമിനാറും സിനിമാപ്രദർശനവും നടത്തി. കുട്ടികളിൽ സിനിമ ചെലുത്തുന്ന സ്വാധീനം എന്ന വിഷയത്തിൽ നടത്തിയ സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ജോസ് ചമ്പക്കര ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അഡ്വ.ബിജോ.കെ.ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി അനിൽ വേഗ, ഹെഡ്മിസ്ട്രസ് ഏലിയാമ്മ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഒറ്റാൽ സിനിമ പ്രദർശിപ്പിച്ചു.