മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ സംഘടിപ്പിക്കുന്ന ഏകദിന നേതൃത്വ പഠന ക്യാമ്പ് ദിശ 2019 ആഗസ്റ്റ് നാലിന് വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി അഡ്വ.പി.ജീരാജ് സ്വാഗതം പറയും. വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേൽ സന്ദേശം നൽകും. ബോർഡ് അംഗങ്ങളായ ഡോ.പി അനിയൻ, ഷാജി ഷാസ്, യൂണിയൻ കൗൺസിലർമാരായ സി.എൻ.മോഹനൻ, എ.കെ.രാജപ്പൻ, എം.എ.ഷിനു പനയ്ക്കച്ചിറ, പി.എ.വിശ്വംഭരൻ, കെ.എസ്.രാജേഷ് ചിറക്കടവ്, ബിബിൻ കെ.മോഹൻ, വനിതാസംഘം പ്രസിഡന്റ് അരുണാ ബാബു, സെക്രട്ടറി സിന്ധു മരളീധരൻ തുടങ്ങിയവർ സംസാരിക്കും. യോഗം കൗൺസിലർ പി.ടി മന്മഥൻ, ഡോ. അനൂപ് വൈക്കം എന്നിവർ ക്ലാസ് നയിക്കും. 3.45 ന് സമാപന സമ്മേളനവും ക്യാമ്പ് അംഗങ്ങൾക്കുള്ള ഉപഹാര വിതരണവും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.