വൈക്കം : എസ്.എൻ.ഡി.പി. യോഗം 1851-ാം നമ്പർ ഉദയനാപുരം ശാഖ സഹോദര കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ പഠന ശിബിരവും സമ്പൂർണ്ണ വിദ്യാഗോപാല മന്ത്റാർച്ചനയും എസ്.എൻ.ഡി.പി. പ്രാർത്ഥനാലയത്തിൽ യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബ ചൈതന്യം ഗുരുവിലൂടെ വിഷയത്തെക്കുറിച്ച് കായംകുളം ഷാൽ മോഹൻ ക്ലാസെടുത്തു. ആചാര്യൻ റോഷിത്ത് ശാന്തി സമ്പൂർണ്ണ വിദ്യാഗോപാല മന്ത്റാർച്ചന നടത്തി. പി.എസ്.സി. മത്സര പരീക്ഷകൾ എഴുതുന്നവർക്കായി ഇന്റർനാഷണൽ ട്രെയിനർ അനുഷ്‌കുമാർ പരിശീലനം നൽകി. യൂണിറ്റ് ചെയർമാൻ കെ.ഡി.സുന്ദരൻ, ശാഖാ സെക്രട്ടറി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് മനോജ്, കൺവീനർ കെ.എം.ഷാജി കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഔഷധ കഞ്ഞി വിതരണവും നടത്തി.