പാലാ : സെക്രട്ടേറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ഓഫീസ് മാർച്ച് നടത്തി. കെ.പി.സി.സി നിർവാഹകസമിതിയംഗം തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. യൂത്ത്‌കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് റോബി ഊടുപുഴ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോബി അഗസ്റ്റിൻ, ആന്റോച്ചൻ ജെയിംസ്, അലൻ കെ. മാത്യു, ആൽബിൻ ഇടമനശേരി, രാജേഷ് ഭൈരവൻ, ഷോജി ഗോപി, അജയ് നെടുംപാറയിൽ,ടോണി ജോസഫ്, വിഷ്ണു തെരുവേൽ, എബിൻ കെ. സെബാസ്റ്റ്യൻ, ആൽബിൻ ജോസഫ്, ജോൺസൺ നെല്ലുനേലി, ഉണ്ണികൃഷ്ണൻ കടനാട്, ജിനോ എക്കാലായിൽ, എബിൻ ടി. ഷാജി എന്നിവർ പ്രസംഗിച്ചു.