വൈക്കം : ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ 12 മുതൽ 22 വരെ നടക്കുന്ന 37-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത സത്ര നിർവഹണ മാതൃസമിതിയുടെ വിപുലമായ യോഗം ആഗസ്റ്റ് 4ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11ന് പ്രശസ്ഥ കർണ്ണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി യോഗം ഉദ്ഘാടനം ചെയ്യും. സി.കെ.ആശ എം എൽ എ മുഖ്യ പ്രഭാഷണം നടത്തും. ഡോ.ഗീതാ കെ നായർ അദ്ധ്യക്ഷത വഹിക്കും. സത്രസമിതി ജനറൽ സെക്രട്ടറി ടി.ജി. പത്മനാഭൻ നായർ വിഷയാവതരണം നടത്തും .
ക്ഷേത്രം ഓഡിറ്റോറിയത്തിൽ ഇന്നലെ ചേർന്ന ആലോചനായോഗത്തിൽ സത്രത്തിനു മുന്നോടിയായി 108 ദിവസം നീണ്ടു നിൽക്കുന്ന നാരായണീയ പാരായണം നടത്താൻ തീരുമാനിച്ചു. സത്ര സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ബി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ചീഫ് കോ-ഓർഡിനേറ്റർ പി.വി.ബിനേഷ്, ജനറൽ കൺവീനർ രാഗേഷ് ടി.നായർ സുലോചനാ കണ്ണാട്ട്, , ഭൈമി വിജയൻ ,ബീനാ മോഹനൻ, ഗീതാ ജോഷി, ഷീജാ സാബു, സൗമ്യ ഷിബു, ഓമനക്കുട്ടി, സുലഭ പ്രതീപ് എന്നിവർ സംസാരിച്ചു.