പാമ്പാടി : പ്രളയത്തിൽ വീട് തകർന്ന കുടുംബത്തിന് സി.പി.എം പാമ്പാടി ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകിയ വീടിൻറെ താക്കോൽദാനം നടത്തി. പാമ്പാടി കുമ്പന്താനം വ്യാക്കുഴ എസ് എം ജോസഫിനാണ് വീട് നൽകിയത്. സി.പി.എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ താക്കോൽദാനം നിർവഹിച്ചു. ജോസഫിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള നിരവധി നാട്ടുകാർ ചടങ്ങിൽ പങ്കെടുത്തു. നിർമാണ കമ്മിറ്റി ചെയർമാൻ കെ ജി ബാബു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു .സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.എം രാധാകൃഷ്ണൻ. സുഭാഷ് പി വർഗീസ്, കെ.എൻ വിശ്വനാഥൻ, ഇ.എസ് സാബു , വി.എം പ്രദീപ്, കെ.എസ് ഗിരീഷ് , ഷിബു, പി.വി അനീഷ്, കെ.ജെ പീറ്റർ എന്നിവർ സംസാരിച്ചു. 6, 13000 രൂപ ചെലവഴിച്ചാണ് വീട് നിർമ്മിച്ചത്