പാറത്തോട് : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ കേരള പ്ലാന്റേഷൻ ലേബർ കോൺഗ്രസും, ഐ.എൻ.ടി.യു.സിയും സംയുക്ത പ്രതിഷേധ ധർണ നടത്തി. പാറത്തോട് വൈദ്യുതി ഓഫീസിനു മുൻപിൽ നടത്തിയ ധർണ എരുമേലി ഗ്രാമപഞ്ചായത്തംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. പി.എസ്.സൈനുദ്ദീൻ അദ്ധ്യക്ഷനായിരുന്നു. പ്രൊഫ. റോണി.കെ.ബേബി മുഖ്യപ്രഭാഷണം നടത്തി. വസന്ത് തെങ്ങുംപള്ളി, ഹാജി പി.എം.തമ്പിക്കുട്ടി, സുരേന്ദ്രൻ കൊടിത്തോട്ടം, എം.കെ.ഹാഷിം, വിപിൻ അറയ്ക്കൽ, ദിലീപ് ബാബു, വി.ഡി.സുധാകരൻ, ഓമന രാജേന്ദ്രൻ, സെബാസ്റ്റ്യൻ കൂവപ്പള്ളി എന്നിവർ പ്രസംഗിച്ചു.