കോട്ടയം : സർക്കാർ ജനാധിപത്യ സമരങ്ങൾ അടിച്ചമർത്തി കള്ളക്കേസുകൾ എടുക്കുന്നെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് കോട്ടയം പാർലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ 26, 27 തീയതികളിൽ രാപ്പകൽ സമരം നടത്തും.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എം എൽ എ , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ , കെ സി ജോസഫ് എംഎൽഎ , ഡീൻ കുര്യാക്കോസ് എം പി തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. .