കോരുത്തോട് : ജനവാസ കേന്ദ്രങ്ങളിലൂടെ സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് മുന്നറിയിപ്പില്ലാതെ നിറുത്തലാക്കിയതോടെ യാത്രാ ദുരിതമേറി. കുഴിമാവ്, 116കോളനി, കൊട്ടാരംകട,പശ്ചിമ വഴി സർവീസ് നടത്തിയിരുന്ന ബസാണ് നിറുത്തലാക്കിയത്. നൂറുകണക്കിന് പട്ടികജാതി വർഗ്ഗ വിഭാഗങ്ങളടക്കം തിങ്ങിപ്പാർക്കുന്ന മേഖലയിൽ യാത്ര ചെയ്യാൻ ഒട്ടോറിക്ഷയോ ടാക്‌സിയോ പിടിക്കേണ്ട സ്ഥിതിയാണ്. അതിനുള്ള സാമ്പത്തികശേഷിയില്ലാത്തവക്ക് കിലോമീറ്ററുകൾ നടക്കുകയല്ലാതെ മാർഗമില്ല. പുതുതായി ആരംഭിച്ച കെ.എസ്.ആർ.ടി.സി സർവീസ് കുഴിമാവിൽ നിന്നു കൊട്ടാരംകട വഴിയാക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് നിവേദനം നൽകിയെങ്കിലും അനുകൂല നടപടിയൊന്നുമുണ്ടായില്ല.