പാലാ : കേരളകൗമുദിയും പാലാ സെന്റ് മേരീസ് എൻജിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടും, മോട്ടോർവാഹനവകുപ്പും സംയുക്തമായി വിദ്യാർത്ഥികൾക്കായി നാളെ ഗതാഗത ബോധവത്കരണ സെമിനാർ നടത്തും. ഉച്ചകഴിഞ്ഞ് 2 ന് സെന്റ് മേരീസ് എൻജിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ നഗരസഭ ചെയർപേഴ്‌സൺ ബിജി ജോജോ ഉദ്ഘാടനം ചെയ്യും. ജോയിന്റ് ആർ.ടി.ഒ കെ.ഷിബു അദ്ധ്യക്ഷത വഹിക്കും.
കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് മുഖ്യാതിഥി ആയിരിക്കും. സെന്റ് മേരീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ എസ്.ശ്രീകുമാരി മുഖ്യ പ്രഭാഷണം നടത്തും. കേരളകൗമുദി പരസ്യ മാനേജർ പ്രദീപ്, പാലാ ലേഖകൻ സുനിൽ പാലാ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് എ.എം.വി.ഐ എസ്. ശ്രീരാജ് ക്ലാസെടുക്കും. സെന്റ് മേരീസ് എൻജിനിയറിംഗ് സ്ഥാപനങ്ങളുടെ ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണൻ നായർ സ്വാഗതവും, ഇൻസ്ട്രക്ടർ പി.ആർ.ഗീത നന്ദിയും പറയും.