കിടങ്ങൂർ : സ്ഥലംവാങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും കിടങ്ങൂരിൽ ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിക്കാത്തതിനെതിരെ പൗരസമിതിയുടെ പ്രതിഷേധം. വിലകൊടുത്ത് വാങ്ങിയ സ്ഥലത്ത് നിർമ്മിച്ച ശൗചാലയവും വനിതവിശ്രമകേന്ദ്രവും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ടൗണിൽ എത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ നിലവിൽ സൗകര്യമില്ല. പഞ്ചായത്ത് അധികൃതർ കുറ്റകരമായ അനാസ്ഥ അവസാനിപ്പിക്കമമെന്ന് കിടങ്ങൂർ പൗരസമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് റിട്ട. ക്യാപ്ടൻ കെ.ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോഷി ജേക്കബ്, എ.സി. ബേബി, കെ.പി. അപ്പച്ചൻ, എൻ.കെ. സുകുമാര കണിയാർ, മാത്യു തോമസ്, പി.കെ. സുമതി, ഷാജി ജോസപ്, കെ.എസ്. നടരാജൻ, എ.കെ. സ്റ്റീഫൻ എന്നിവർ സംസാരിച്ചു.