കോട്ടയം: കേരള ലോട്ടറി ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കിയും കാരുണ്യപദ്ധതി പുനസ്ഥാപിച്ചും തൊഴിലാളികളെ സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ലോട്ടറി ഏജന്റ്സ് ആൻ്റ് സെല്ലേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ ആവശ്യപ്പെട്ടു. കോട്ടയം ഗാന്ധിസ്ക്വയറിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.ആർ. ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.ജെ ജയിംസ്, എസ്. രാജീവ്, എസ്. സുധാകരൻ നായർ, രാജു പാമ്പാടി, കെ.എം. ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.