തലയോലപ്പറമ്പ് : കനത്ത മഴയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ സമീപത്തെയ്ക്ക് മണ്ണ് ഇടിഞ്ഞു വീണു. പെരുവ മൂർക്കാട്ടുപടിക്ക് സമീപം കാരിക്കോട് മാലടിയിൽ പ്രിയബാബുവിന്റെ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീടിന്റെ മുറ്റത്തേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. ഇന്നലെ പുലർച്ചയോടെയാണ് മണ്ണിടിഞ്ഞ് വീണത്. വീടിന് പുറകുവശത്ത് പതിനൊന്നടിയോളം ഉയരത്തിൽ നിൽക്കുന്ന മണ്ണിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞത്. ഇടിഞ്ഞ മണ്ണ് ഉടൻ നീക്കം ചെയ്യാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് വീട്ടുടമ വില്ലേജ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.