വൈക്കം: ഡിപ്പോ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐയുടെ നേതൃത്വത്തിൽ നടത്തിയ ദശദിന സമരം അവസാനിപ്പിച്ചതിൽ വിമർശനവുമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രംഗത്ത്. മുന്നോട്ടുവച്ച ആവശ്യങ്ങളിൽ ഒന്നു പോലും നേടാതെ ജനങ്ങളെ വഞ്ചിച്ച സമരക്കാർ സമൂഹത്തോടു മാപ്പു പറയണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് ഭവനിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി അംഗം അഡ്വ.വി.വി.സത്യൻ, ഡി.സി.സി സെക്രട്ടറിമാരായ അബ്ദുൾ സലാം റാവുത്തർ, അഡ്വ.എ.സനീഷ് കുമാർ, ഇടവട്ടം ജയകമാർ, പി.എൻ കിഷോർ കുമാർ, വിവേക് പ്ലാത്താനത്ത്, വൈക്കം ജയൻ, ബി.ചന്ദ്രശേഖരൻ, കെ.കെ.സജിവോത്തമൻ ,മണ്ഡലം പ്രസിഡന്റ് പി.ഡി.ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.