തലയോലപ്പറമ്പ്: ഇലട്രിക്ക് ലൈനിന് മുകളിലുടെ തെങ്ങ് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. മറവൻതുരുത്ത് കൃഷ്ണൻ തറയ്ക്കൽ അമ്പലത്തിന് സമീപം ഇന്നലെ രാവിലെ 9.30നാണ് സംഭവം.സംഭവ സമയത്ത് റോഡിൽ യാത്രക്കാരില്ലാതിരുന്നതിനാൽ ആളപായംഒഴിവാകുകയായിരുന്നു. തെങ്ങ് കടപുഴകി വീണതിനെ തുടർന്ന് ടോൾ പാലാംകടവ് റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.വൈക്കം ഫയർ ഫോഴ്‌സ് എത്തി തെങ്ങ് വെട്ടിമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.