ഇടപ്പാടി: പൈകട ഉറുമ്പേൽ പ്രൊഫ പി. ടി. ജോസഫ് (പൈകടസാർ, 87, റിട്ട. അദ്ധ്യാപകൻ സെന്റ് ജോർജ് കോളേജ് അരുവിത്തുറ) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാക്കുട്ടി ഇടമറുക് പൈകട കുടുംബാംഗമാണ്. മക്കൾ: തോമസ് (കിഴതടിയൂർ), ലോറൻസ് (ഇടപ്പാടി), മേരിയമ്മ സണ്ണി (മാളിയേക്കൽ ചെറുവാണ്ടൂർ), സിസ്റ്റർ എലിസബത്ത് ജോസ്, മാത്യുസ് ജെ. പൈകട (ഇടപ്പാടി). മരുമക്കൾ: ശോശാമ്മ തോമസ്, ലൂസി ലോറൻസ്, സണ്ണി അലക്സ്, ഷേർളി മാത്യൂസ്. സംസ്ക്കാരം നാളെ 2. 30 ന് ഭരണങ്ങാനം സെന്റ് മേരീസ് പള്ളിയിൽ.