പാലാ : ശ്രീകൃഷ്ണജയന്തീ ബാലദിനാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി, മിനച്ചിൽ താലൂക്കുകൾ ഉൾപ്പെട്ട പൊൻകുന്നം മേഖലാ സ്വാഗതസംഘം രൂപീകരിച്ചു. കലാമണ്ഡലം പുരഷോത്തമൻ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ.സജി കുമാർ ശ്രീകൃഷ്ണസന്ദേശം നൽകി. അതിരുകളില്ലാത്ത സൗഹൃദം മതിലുകളില്ലാത്ത മനസ് എന്ന സന്ദേശ പത്രം രാഷ്ട്രീയ സ്വയംസേവകസംഘം താലൂക്ക് സംഘചാലക് പി.രവീന്ദ്രൻ പുന്നാപറമ്പിൽ പ്രകാശനം ചെയ്തു. ബാലഗോകുലം ജില്ലാ അദ്ധ്യക്ഷൻ ബിജു കൊല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന സമിതിയംഗം പി.എൻ.സുരേന്ദ്രൻ, മേഖലാ സംഘടനാ സെക്രട്ടറി ബി.അജിത് കുമാർ ജില്ലാ കാര്യദർശി വി. എസ്. ഹരിപ്രസാദ് ,ജില്ലാ ഭഗിനീ പ്രമുഖ് ഗീത, ജില്ലാ ഖജാൻജി എസ്.സുര്യൻ, താലൂക്ക് കാര്യദർശി ജി.സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

സ്വാഗത സംഘം അദ്ധ്യക്ഷയായി ഗിന്നസ് അവാർഡ് ജേതാവ് ലത ആർ.പ്രസാദിനെയും, ജനറൽ സെക്രട്ടറിയായി അഡ്വ .രാജേഷ് പല്ലാട്ടിനെയും തിരഞ്ഞെടുത്തു.