fish-fry

പാലാ : മീൻ വറുക്കുന്നതിനിടെ വൈദ്യുതി മുടങ്ങി. കുരുമുളകുപൊടിയെന്ന് കരുതി എലിവിഷം ചേർത്ത് വറുത്ത മത്സ്യം കഴിച്ച യുവദമ്പതിമാർ ആശുപത്രിയിൽ. മീനച്ചിൽ വട്ടക്കുന്നേൽ ജസ്റ്റിൻ (22), ഭാര്യ ശാലിനി (22) എന്നിവരാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവരുടെ ഏഴ് മാസം പ്രായമായ കുട്ടിക്ക് കുഴപ്പമൊന്നുമില്ല. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം കഴിച്ച് അൽപ്പസമയം കഴിഞ്ഞപ്പോൾ ഇരുവർക്കും ഛർദ്ദിൽ തുടങ്ങി. അടുക്കളയിൽ എത്തി പരിശോധിച്ചപ്പോഴാണ് കുരുമുളക് പൊടിക്ക് പകരം എലിവിഷമാണ് മീനിൽ ചേർത്തതെന്ന് അറിയുന്നത്. ഉടനെ പാലാ ജനറൽ ആശപത്രിയിൽ ചികിത്സതേടിയ ഇരുവരെയും വിദഗ്ദ്ധ ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. ഇരുവരുടെയും നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറയിച്ചു. എന്നാൽ വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്ന ഭാഗത്ത് എലിവിഷം എങ്ങനെവന്നെന്ന് ദുരൂഹമാണ്.