വൈക്കം: കടുത്തുരുത്തി ഗവ: പോളി ടെക്‌നിക് കോളേജിൽ ത്രിവത്സര ഡിപ്പോമ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മൂന്നാം ഘട്ട സ്‌പോട്ട് അഡ്മിഷൻ 27ന് നടത്തും. റാങ്ക് പട്ടികയിലുള്ള പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.polyadmission.org എന്ന വെബ്‌സൈറ്റിലോ പോളി ടെക്‌നിക് കോളേജിലോ എത്തി രജിസ്റ്റർ ചെയ്യണം. അന്നേദിവസം രാവിലെ 10ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടർന്ന് അഡ്മിഷൻ ആരംഭിക്കും.