വൈക്കം: പുല്ലു തിന്നുന്നതിനിടെ സെപ്‌ടിക് ടാങ്കിൽ അകപ്പെട്ട പശുവിനെ ഒടുവിൽ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 6.30 ഓടെ തലയാഴം പഞ്ചായത്തിലെ പുത്തൻപാലത്തിന് സമീപം പഴനിലത്തിൽ ശ്രീധരന്റെ പശുവാണ് പുല്ല് തിന്നുന്നതിനിടെ വീടിന് സമീപമുള്ള സെപ്‌ടിക് ടാങ്കിൽ വീണത്. മഴയത്ത് വെള്ളം കെട്ടി നിന്നതിനെ തുടർന്ന് സെപ്ടിക്ക് ടാങ്കിന്റെ മൂടി തകർന്നതാണ് പശു വീഴാൻ കാരണമായത്.വീട്ടുകാരും സമീപവാസികളും രക്ഷപ്പെടുത്താൻ ഏറെ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന് വൈക്കം ഫയർഫോഴ്‌സ് അസി. സ്റ്റേഷൻ ഓഫിസർ ടി.ഷാജി കുമാർ, ലീഡിംഗ് ഫയർമാൻ വി.കെ മൂരളിധരൻ എന്നിവരുടെനേതൃത്വത്തിൽ ഫയർ യൂണിറ്റെത്തിയാണ് തലയറ്റം മുങ്ങിപ്പോയ പശുവിനെ ഏറെനേരം പരിശ്രമിച്ച് രക്ഷപ്പെടുത്തി കരക്കെത്തിച്ചത്.