കടുത്തുരുത്തി : എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയന്റെ വനിതാസംഘം വാർഷികയോഗം നാളെ രാവിലെ 9.30 ന് യൂണിയൻ ഹാളിൽ നടക്കും. കേന്ദ്രവനിതാ സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരിൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ മുഖ്യപ്രഭാഷണം നടത്തും. യോഗം കൗൺസിലർ സി.എം ബാബു അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ സച്ചിദാനന്ദൻ, യോഗം ഡയറക്ടർ ബോർഡ് അംഗം ടി.സി ബൈജു, വനിതാസംഘം നോമിനി ജയൻ പ്രസാദ്, വനിതാസംഘം, യൂത്ത് മൂവ്മെന്റ് , സൈബർ‌ സേന, കുമാരീ- കുമാര സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.