വൈക്കം : സംസ്ഥാന സാക്ഷരതാമിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന തുല്യത കോഴ്സുകളായ 10-ാം തരം, ഹയർ സെക്കൻഡറി തുടങ്ങിയ തുല്യതാ കോഴ്സിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക് അയ്യർകുളങ്ങര തുടർവിദ്യാഭ്യാസ കേന്ദ്രം, ചാലപ്പറമ്പ് എം.സി.എച്ച് സെന്റർ എന്നീ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം. ഫോൺ : 7025175481, 9961028204.
ഏഴാംക്ലാസ് പാസായ 17 വയസ് പൂർത്തിയായവർക്ക് 10-ാം തരത്തിനും, 22 വയസ് പൂർത്തിയായവർക്ക് ഹയർസെക്കൻഡറിക്കും അപേക്ഷിക്കാം. എസ്.എസി/എസ്.ടി വിഭാഗങ്ങൾക്കും, 40% ത്തിലധികം വൈകല്യമുള്ളവർക്കും കോഴ്സ് ഫീസ് സൗജന്യമാണ്.