kpms-dharna

വൈക്കം : സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെ നിയമനം അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്വത്തിൽ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.വിനോദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സി.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ടി.അപ്പുക്കുട്ടൻ, സി.രാജപ്പൻ, കെ.ശിവദാസ്, സി.കെ.പുരുഷോത്തമൻ, എം.ബാബു, പി.കെ.ശശിധരൻ, ബീനകുമാരി, എ.ഭാസ്‌കരൻ, കെ.കൃഷ്ണൻ കുട്ടി എന്നിവർ പ്രസംഗിച്ചു.