വൈക്കം : ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പി. ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ കോൺഗ്രസിനെ ശക്തിപ്പെടുത്തി ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കണമെന്ന് കെ.പി.സി.സി. സെക്രട്ടറി ഫിലിപ്പ് ജോസഫ് പറഞ്ഞു.
വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ബൂത്ത് പ്രസിഡന്റുമാർക്കായി സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിറമ്മേൽ ആഡിറ്റോറിയത്തിൽ എം. പവിത്രൻ നഗറിൽ നടന്ന ക്യാമ്പിൽ പ്രസിഡന്റ് അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി രാജേന്ദ്രപ്രസാദ്, അഡ്വ. വി. വി. സത്യൻ, മോഹൻ ഡി. ബാബു, അബ്ദുൾ സലാം റാവൂത്തർ, പി. എൻ. ബാബു, പി. വി. പ്രസാദ്, എ. സനീഷ്‌കുമാർ, ജയ്‌ജോൺ പേരയിൽ, ഇടവട്ടം ജയകുമാർ, ബി. അനിൽ കുമാർ, പി. വി. സരേന്ദ്രൻ, വി. ബിൻസ്, വിജയമ്മ ബാബു, സോണി സണ്ണി, പി. ഐ. ജയകുമാർ എന്നിവർ പ്രസംഗിച്ചു.