വൈക്കം : ''മലബാറിലെ തെയ്യങ്ങൾ'' എന്ന ഫോട്ടോഗ്രഫി പ്രദർശനം നാളെ സത്യഗ്രഹ സ്മാരക ഹാളിൽ നടക്കും. രാവിലെ 10 ന് തിരക്കഥാകൃത്ത് പി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഹൈദരബാദ് സ്വദേശിനിയായ ഇന്ദുചിന്തയാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. തെയ്യത്തെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കേരളത്തിൽ എത്തിയതാണ് ഇന്ദുചിന്ത. രണ്ടരവർഷത്തോളമായി 'തെയ്യം' എന്ന കലാരൂപത്തെേകുറിച്ച് പഠിക്കുന്നു.