ചങ്ങനാശേരി: തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി.

ഇന്ന് രാവിലെ 6.15നും 7.15നും വൈകിട്ട് 4.30നും വിശുദ്ധ കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന, അൽഫോൻസാമ്മയുടെ ഗ്രോട്ടോയിൽ പ്രാർത്ഥന. നാളെ രാവിലെ 6.15നും 7.15നും വിശുദ്ധ കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന,മിഷൻലീഗ് ദിനാഘോഷം,വൈകിട്ട് 5ന് ആഘോഷമായ തിരുനാൾ കുർബാന. തിരുനാൾ ദിനമായ 28ന് പുലർച്ചെ 5.30നും രാവിലെ 7.15നും കുർബാന,9.30ന് ആഘോഷമായ തിരുനാൾ കുർബാന ഫാ.ഡൊമനിക് സാവിയോ,മദ്ധ്യസ്ഥ പ്രാർത്ഥന,പ്രദക്ഷിണം,അൽത്താര ബാലന്മാരുടെ തിരുവസ്ത്ര സ്വീകരണം,കൊടിയിറക്ക്.

അന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അൽഫോൻസിയൻ എക്‌സിബിഷൻ ഉണ്ടായിരിക്കും. വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ വസ്തുക്കൾ, അൽഫോൻസാമ്മയെ കുറിച്ചുള്ള വിവിധ പുസ്തകങ്ങൾ, ചിത്രങ്ങൾ എന്നിവ പ്രദർശനത്തിൽ പരിചയപ്പെടാൻ അവസരം ലഭിക്കും.