mg-university

പരീക്ഷാ തീയതി

സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ 1, 3, 4, 7, 8, 9 സെമസ്റ്റർ പഞ്ചവത്സര ബി.എ എൽ എൽ.ബി (ഓണേഴ്‌സ് 2008-2013 അഡ്മിഷൻ) സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018 അദാലത്ത് പരീക്ഷകൾ ആഗസ്റ്റ് രണ്ടിന് ആരംഭിക്കും.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബി.എ മ്യൂസിക് വയലിൻ (സി.ബി.സി.എസ്.എസ് റഗുലർ), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013-2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/റീഅപ്പിയറൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 30 മുതൽ ആഗസ്റ്റ് 2 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.

സംവരണ സീറ്റൊഴിവ്

സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പഞ്ചവത്സര ബി.ബി.എ എൽ എൽ.ബി പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ ഒരൊഴിവുണ്ട്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി 29 ന് രാവിലെ 10.30 ന് എത്തണം. ഫോൺ: 04812310165.

പരീക്ഷാ ഫലം

നാലാം വർഷ ബി.എസ്‌‌സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം വർഷ ബി.ഫാം (ഫൈനൽ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 7 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എസ്.ഡബ്ല്യു, ബി.ടി.എസ്, ബി.എഫ്.ടി (സി.ബി.സി.എസ്.എസ്. മോഡൽ 3 സപ്ലിമെന്ററി 2013-2016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 8 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററി (പി.ജി.സി.എസ്.എസ് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 5 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ബി.കോം (സി.ബി.സി.എസ്.എസ് മോഡൽ 1, 2, 3 2013-2016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 8 വരെ അപേക്ഷിക്കാം.