ചങ്ങനാശേരി : ചങ്ങനാശേരി എൻ.എസ്.എസ് ഹിന്ദുകോളേജിലെ പൂർവ വിദ്യാർത്ഥി - അദ്ധ്യാപക സംഗമം 28 ന് നടക്കും. 2004 ൽ ഒന്നാം വർഷം പഠിച്ചവർ മുതൽ 2016ൽ മൂന്നാം വർഷം പഠിച്ചിറങ്ങിയവരും അക്കാലത്തുണ്ടായിരുന്ന അദ്ധ്യാപകരുമാണ് ഒത്തു ചേരുന്നത്. എസ്.ബി കോളേജിന് സമീപമുള്ള നഗരസഭയുടെ ഓഡിറ്റിയത്തിലാണ് പരിപാടി. 2006 ഇക്കണോമിക്സ് ബാച്ചിലെ അനൂപിന്റെ ചികിത്സയ്ക്കായി പൂർവ വിദ്യാർത്ഥികൾ സമാഹരിച്ച സഹായധനവും ചടങ്ങിൽ വിതരണം ചെയ്യും.
രാവിലെ 11.30 ന് പൊതുസമ്മേളനം പൂർവവിദ്യാർത്ഥികൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി കൺവീനർ പി.എസ്.ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും. പൂർവവിദ്യാർത്ഥി സുരേഷ് കുറുപ്പ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ബി.ജെ.പി നേതാവ് ബി.രാധാകൃഷ്ണമേനോൻ ആദരിക്കും. നീറമൺകര വനിതാ എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ഡോ.പി.ജയശ്രീ ചികിത്സാ സഹായ വിതരണം നിർവഹിക്കും. മനുകുമാർ സ്വാഗതവും, വിനയകുമാർ നന്ദിയും പറയും. തുടർന്ന് കലാപരിപാടികൾ. ഫോൺ : 9947658012.