പൊൻകുന്നം: ഹരിയാനയിലെ റോഹ്ത്തക്കിൽ വച്ച് നടത്തിയ നാഷണൽ കിക്ക് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ പൊൻകുന്നം സ്വദേശി റയീസ് എം.സജി വെങ്കലമെഡൽ നേടി. വോക്കോ ഇന്ത്യ കിക്ക് ബോക്‌സിംഗ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ 79 കിലോഗ്രാം ലൈറ്റ് കോൺടാക്ട് വിഭാഗത്തിലാണ് റയീസ് എം. സജി വിജയിയായത്. പൊൻകുന്നം മണ്ണുവയലിൽ സജി എം.ഹസ്സന്റെ മകനാണ്.
കേരളാ കിക്ക് ബോക്‌സിംഗ് അസോസയേഷന്റെ പൊൻകുന്നം ബ്രാഞ്ചിൽ നിന്നും ഇന്റർ നാഷണൽ കോച്ചും റഫറിയുമായ രതീഷ് കെ. രവീന്ദ്രന്റെ കീഴിലായിരുന്നു പരിശീലനം.