കോട്ടയം : കേന്ദ്ര സർക്കാർ പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ,കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. എ.ബി.ലാൽകുമാർ, പി.ആർ.അജയകുമാർ, ബി.പുരുഷോത്തമൻ, ടി.ആർ.പരമേശ്വരൻ നായർ , പി.വി കുട്ടിയമ്മ, തോമസ് പോത്തൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വി.എസ് തങ്കപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റായി കെ.കൃഷ്ണൻകുട്ടി, സെക്രട്ടറിയായി വി.എസ് തങ്കപ്പൻ, ട്രഷററായി പി.കെ.ഭാസ്കരൻ എന്നിവരെ തിരഞ്ഞെടുത്തു.