പൊൻകുന്നം: കഥകളിനടൻ ഇളങ്ങുളം ശശിക്ക് കലാനിലയം മോഹനകുമാർ സ്മാരക കഥകളി പുരസ്‌കാരം. വർഷങ്ങളായി കഥകളിരംഗത്ത് പ്രവർത്തിക്കുന്ന റിട്ട.അദ്ധ്യാപകൻ ശശി മേളകലാകാരനും സംസ്‌കൃത പണ്ഡിതനുമാണ്. എറ്റുമാനൂരിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു. പ്രൊഫ.പി.എസ്.ശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു. ഹരിണാലയ ശിവജി അദ്ധ്യക്ഷത വഹിച്ചു. ഇ.പി.ഗോപാലകൃഷ്ണൻ, കലാമണ്ഡലം ശശീന്ദ്രൻ, ജഗദീഷ് സ്വാമിയാശാൻ, പി.ജി.ബാലകൃഷ്ണപിള്ള, കലാമണ്ഡലം രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.