പാലാ: വി. അൽഫോൻസാ തിരുനാളിനോടനുബന്ധിച്ച് ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബ് ഭരണങ്ങാനത്ത് എത്തി. സാമ്പിളുകൾ ശേഖരിച്ച് മൊബൈൽ ലാബിൽ പരിശോധിച്ച് ഗുണനിലവാരമില്ലാത്തതെന്ന് തെളിഞ്ഞാൽ അപ്പോൾതന്നെ നടപടിയെടുക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, പഴം-പച്ചക്കറി കടകൾ, പലചരക്ക് കടകൾ എന്നിവിടങ്ങളിൽ കർശന പരിശോധനയുണ്ടാകും. തിരുനാളിനോടനുബന്ധിച്ച് പാലാ, ഭരണങ്ങാനം മേഖലയിൽ ഭക്ഷ്യസുരക്ഷാവകുപ്പ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ വൃത്തിഹീനമാണെന്ന് കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിരുന്നു.
പൊതുജനങ്ങൾക്കും ഭക്ഷ്യസുരക്ഷാ ഓഫീസർക്ക് പരാതി നൽകാവുന്നതാണ്. ഫോൺ: 8943346543.