കടുത്തുരുത്തി : മുണ്ടാർ പ്രദേശവാസികളുടെ ദുരിതം ഏറി വരുകയാണ്.നിരവധി വീടുകൾ വെള്ളം കയറിയ നിലയിലാണ്. മുണ്ടാറിൽ വെള്ളം കയറാത്ത ഏക സ്ഥലമായ പാറേ കോളനിയിലെ അംഗൻവാടി കെട്ടിടമാണ് ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്നത്. മുണ്ടാർ പുത്തൻചിറ സുധീഷ്, നിക്കർത്തിൽ ഷാജി, മറ്റത്തിൽ കാർത്യായിനി, പുത്തൻചിറ രാമചന്ദ്രൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ വീടുകൾ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. കൂടുതൽ ആളുകളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ കല്ലറയിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കും.