പാലാ : ജനതാദളിൽ (എസ്) നിന്നും കഴിഞ്ഞദിവസം രാജിവച്ച മുൻ ദേശീയ കൗൺസിൽ അംഗവും പാലാ നിയോജകമണ്ഡലം പ്രസിഡന്റുമായ സിബി തോട്ടുപുറവും സഹപ്രവർത്തകരും നൂറുകണക്കിന് പ്രവർത്തകരും ലോക് താന്ത്രിക് ജനതാദളിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി അറിയിച്ചു. സോഷ്യലിസ്റ്റ് ഏകീകരണത്തിന് മുതിർന്ന നേതാവായ എം.പി. വീരേന്ദ്രകുമാർ നേതൃത്വം നൽകുന്ന എൽ.ജെ.ഡിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലയനമെന്ന് നേതാക്കൾ പറഞ്ഞു.
ഓഗസ്റ്റ് അഞ്ചിന് പാലായിൽ നടക്കുന്ന ലയന സമ്മേളനം എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ ഉദ്ഘാടനം ചെയ്യും.