പാലാ: രാമപുരം റോഡിൽ സിവിൽ സ്റ്റേഷനു സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പോകുന്ന ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടു. കുഴിയിൽ വീണ് ബൈക്ക് യാത്രക്കാർ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിക്കുകയാണെന്ന് പരാതിയുണ്ട്. 2 മാസം മുമ്പാണ് ഇവിടെ ഉണ്ടായിരുന്ന കുഴി നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് അടച്ചത്. പൈപ്പിന്റെ കേടുപാടുകൾ തീർക്കാത കുഴി അടച്ചതിനാനാലാണ് വെള്ളം തുറന്ന് വിട്ടപ്പോൾ മറ്റൊരു സ്ഥലത്ത് കുഴി രൂപപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു.