കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രേസി സ്മാരക ഹൈസ്‌കൂൾ പി.ടി.എ. വാർഷിക സമ്മേളനം, ലഹരി വിരുദ്ധ സെമിനാർ, വാർഷിക പൊതുയോഗം, ചാരിറ്റി ക്ലബ് ഉദ്ഘാടനം, എൻഡോവ്‌മെന്റ്ര് വിതരണം, പി.ടി.എ തിരഞ്ഞെടുപ്പ് എന്നിവ ഇന്ന് രാവിലെ പത്തിന് നടക്കും. ലഹരി വിരുദ്ധ സെമിനാർ സിവിൽ എക്‌സൈസ് ഓഫീസർ എം.എച്ച്. ഷഫീഖ് നയിക്കും. ഉച്ചയ്ക്ക് 1.30 ന് വാർഷിക സമ്മേളനം പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ബിനു സജീവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം കെ. രാജേഷ് എൻഡോവ്‌മെന്റ് വിതരണം നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി. സുശീലൻ പ്രതിഭകളെ അനുമോദിക്കും. സ്‌കൂൾ മാനേജർ എം. എസ്. ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തും. സ്‌കൂൾ ചാരിറ്റി ക്ലബ്ബായ തണൽ ജോഷി മംഗലം ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ടി.എ. സൈനില്ല അദ്ധ്യക്ഷത വഹിക്കും.