lorry

ചങ്ങനാശേരി: സിമന്റ് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റ് ഇടിച്ചുതകർത്തു. ഇന്നലെ രാവിലെ ഒൻപതുമണിയോടെ തെങ്ങണ പയ്യംമ്പള്ളിൽ നേഴ്സിംഗ് ഹോമിനു സമീപമായിരുന്നു അപകടം നടന്നത്. ഡ്രൈവറും ക്ലീനറും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. തൃശിനാപ്പള്ളിയിൽ നിന്ന് മാവേലിക്കരയിലേക്ക് സിമിന്റുമായ പോയ ലോറിയാണ് അപകടത്തിൽപെട്ടത്. പോസ്റ്റ് തകർന്നതിനെ തുടർന്ന് തെങ്ങണായിൽ വൈദ്യുതി തടസ്സപെട്ടു. വൈകുന്നേരത്തോടെ വൈദ്യുതി പുനരാരംഭിച്ചു.