deepu

കട്ടപ്പന : നിർമ്മാണം നടന്നുകൊണ്ടിരുന്ന വീടിനുള്ളിൽ സീലിംഗ് ഘടിപ്പിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു.തൊപ്പിപ്പാള വാഴപ്പള്ളി രാജേന്ദ്രന്റെ മകൻ ദീപു രാജേന്ദ്ര (34)നാണ് മരിച്ചത്.സഹപ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇന്നലെ ഉച്ചയോടെ സുവർണഗിരിയിലാണ് അപകടമുണ്ടായത്.സ്വകാര്യ വ്യക്തിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിനുള്ളിലെ സീലിംഗ് ജോലികൾ ദീപുവും സഹപ്രവർത്തകരും ചേർന്നാണ് കരാറെടുത്തിരുന്നത്. രണ്ട് ദിവസങ്ങളായി ഇവിടെയായിരുന്നു ജോലി.സീലിംഗ് ഘടിപ്പിക്കുന്നതിനായി ദീപു മുകളിൽ കയറിയപ്പോഴാണ്
വൈദ്യുതാഘാതമേറ്റത്. തെറിച്ചു വീണതോടെ സഹപ്രവർത്തകർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു.ഡ്രില്ലിങ് മിഷ്യനിൽ നിന്ന് വൈദ്യുതാഘാതമേറ്റതെന്നാണ് പ്രാഥമിക നിഗമനം.മാതാവ്:ജയന്തി ഭാര്യ:ആതിര.