കോട്ടയം: കുറിച്ചി എച്ച് .ഡബ്ല്യു.എൽ.പി. സ്കൂളിന്റെ പുതിയ കെട്ടിട നിർമ്മാണത്തിന് തറക്കല്ലിട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ്കൂളുകളുടെ നവീകരണത്തിന് അനുവദിച്ച 1 കോടിരൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. സ്കൂൾ അങ്കണത്തിൽ നടന്ന ചങ്ങിൽ കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് ജോർജ് കെട്ടിട നിർമ്മാണം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.ഡി. സുഗതൻ ശിലാസ്ഥാപനം നടത്തി. പി.ടി.എ പ്രസിഡന്റ് പുഷ്പലത സുദർശൻ അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ യജ്ഞം ജില്ല കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ് വിഷയാവതരണം നടത്തി. എ.ഇ.ഒ കെ. ലില്ലി, സി.ആർ.ഡി. കോ-ഓർഡിനേറ്റർ ഇന്ദുകല, അദ്ധ്യാപക പ്രതിനിധി അനീഷ് ഐസക് എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് സി.ആർ. ബീനാഭായി സ്വാഗതവും സീനിയർ അദ്ധ്യാപിക കെ. ഗീതാമണി നന്ദിയും പറഞ്ഞു.