കുറിച്ചി: കുറിച്ചി റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെയും കോട്ടയം മെഡിക്കൽ കോളജ് നേത്രചികിത്സാവിഭാഗം, ചിങ്ങവനം ജനമൈത്രി പൊലീസ് സ്റ്റേഷൻ എന്നിവയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 10ന് രാവിലെ 9.30 മുതൽ 1 മണിവരെ കുറിച്ചി വില്ലേജാഫീസിനു സമീപമുള്ള സെയ്ന്റ് ജോസഫ് പാരീഷ് ഹാളിൽ നടക്കുന്ന സൗജന്യ നേത്ര ചികിത്സാക്യാമ്പ് ചങ്ങനാശേരി ഡിവൈ.എസ്.പി എസ് സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് വി.വി. ജോർജ് അദ്ധ്യക്ഷത വഹിക്കും. 9446905316, 9400560484 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് ചികിത്സ സൗജന്യമായി ലഭിക്കും.