വൈക്കം: കർക്കിടക മാസം ശരീരത്തിലെ പ്രതിരോധ ശക്തി വർദ്ധിപ്പിച്ച് ആരോഗ്യ ജീവിതം ഉറപ്പാക്കാൻ ഔഷധ കഞ്ഞി കഴിവിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് ബോധ്യപ്പെടുത്താൻ വൈക്കം വെസ്റ്റ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ. എസ് എസ് യൂണിറ്റും വൈക്കം തുറുവേലിക്കുന്ന് ശ്രീകൃഷ്ണാ ആയുർവേദ ചികിൽസാ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച രോഗ പ്രതിരോധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ഔഷധ കഞ്ഞി വിതരണം നടത്തിയത്. അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികളാണ് ഔഷധകഞ്ഞി തയ്യാറാക്കിയത്.സ്‌കൂൾ ഹെഡ്മാസ്റ്റർ എം.പി.സതീഷ് കുമാറിന്റെ അദ്ധ്യ ക്ഷതയിൽ നടന്ന ബോധവൽക്കരണ സെമിനാർ തുറുവേലിക്കുന്ന് ശ്രീകൃഷ്ണ ആയുർവേദ ചികിൽസാകേന്ദ്രം മാനേജിംഗ് ഡയറക്ടർ ഡോ. വിജിത്ത് ശശിധർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ.ജി.എസ്.ജിഷ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എസ്.സുരാജ്, കരിയർ മാസ്റ്റർ എം.പുഷ്പരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.