book-

തലയോലപ്പറമ്പ്: മലയാള ഭാഷയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ പ്രശസ്ത സാഹിത്യകാരൻ ഡോ.ജോർജ് ഇറുമ്പയം സ്വന്തം പുസതക ശേഖരത്തിലെ അമൂല്യ ചരിത്രരേഖകളും മലയാള നോവൽ പത്തൊൻപതാം നൂറ്റാണ്ടിൽ എന്ന അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം ഉൾപ്പടെ 250ഓളം പുസ്തകങ്ങളും ജന്മനാടായ ഇറുമ്പയത്തെ ടാഗോർ ലൈബ്രറിക്ക് കൈമാറി.
1901ൽ ബ്രിട്ടനിൽ അച്ചടിച്ച ചേമ്പേഴ്‌സ് ഡിഷ്ണറി, 1891 ൽ മലയാളി മാര്യേജ് കമ്മീഷൻ അംഗമായിരുന്ന ഒ. ചന്ദുമേനോൻ നൽകിയ ഭിന്നാഭിപ്രായരേഖ ഡൽഹി പുരാവസ്തുശേഖരത്തിൽ നിന്നും സമ്പാദിച്ചതടക്കം നിരവധി വിലപ്പെട്ട രേഖകളാണ് ഇടപ്പള്ളിയിലെ വസതിയിൽവച്ച്അദ്ദേഹം ലൈബ്രറിക്ക് കൈമാറിയത്. ഭാര്യ പ്രൊഫ: തെരേസ വളവി, ലൈബ്രറി രക്ഷാധികാരി കെ. കെ മാധവൻ, പ്രസിഡന്റ് ജി. രാധാകൃഷ്ണൻ ,വൈസ് പ്രസിഡന്റ് പി. എം സുനിൽകുമാർ, കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.