ഏറ്റുമാനൂർ: ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുന്നതിന് യോഗ്യതയുളള അദ്ധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സമാന ജോലിയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പരിചയം അഭികാമ്യം. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനം. 30ന് രാവിലെ 11ന് ഏറ്റുമാനൂർ എം.ആർ.എസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.