പാമ്പാടി: രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ (കോട്ടയം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ്) ലാംഗ്വേജ് ലാബിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ(ഇംഗ്ലീഷ്) ആവശ്യമുണ്ട്. ഫസ്റ്റ് ക്ലാസ് മാസ്റ്റർ ബിരുദമാണ് യോഗ്യത. നെറ്റ്/പി.എച്ച്.ഡി ഉളളവർക്ക് മുൻഗണന. താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29ന് ഉച്ചയ്ക്ക് 12ന് ഇലക്ട്രിക്കൽ വിഭാഗം മേധാവി മുമ്പാകെ ഹാജരാകണം. ഫോൺ: 0481 2506153, 0481 2507763