വൈക്കം : സെമസ്റ്റർ പരീക്ഷകളിൽ പോലും വിജയിക്കാത്ത എസ്.എഫ്.ഐ നേതാക്കൾക്ക് ഒന്നാം റാങ്ക് കിട്ടിയതിൽ ദുരൂഹതയുണ്ടെന്നും പി.എസ്.സിയുടെ വിശ്വാസ്യതയെ സർക്കാർ തകർത്തിരിക്കുകയാണെന്നും മുൻ മന്ത്റി കെ.സി.ജോസഫ് പറഞ്ഞു. വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ബൂത്ത്തല പ്രസിഡന്റുമാർക്കായി നടത്തിയ ഏകദിന പഠനക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, പി.പി.സിബിച്ചൻ, പി.വി.പ്രസാദ്, വിവേക് പ്ലാത്താനത്ത്, അഡ്വ. വി.സമ്പത്ത് കുമാർ, വർഗ്ഗീസ് പുത്തൻചിറ, ഷാജി വല്ലൂത്തറ, പി. കെ. ഉത്തമൻ, വി.ജി.ജനാർദ്ദനൻ, പി.ടി.സുഭാഷ്, എം.ടി.അനിൽകുമാർ, ജോൺ ജോസഫ്, കെ.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ആദ്യകാല കോൺഗ്രസ് നേതാക്കളായിരുന്ന പി.വി.വിശ്വനാഥൻ, ആർ. ബാബുരാജ്, കെ.കെ.കുട്ടപ്പൻ, ഒ.ടി.ജോസഫ്, ശ്രീരാമൻ വൈദ്യർ എന്നിവരെ ആദരിച്ചു.