ചങ്ങനാശേരി: കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് ചങ്ങനാശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയദിനം ആചരിച്ചു. രക്ഷാധികാരി ലെഫ്റ്റ്.കേണൽ എസ്.കെ. കുറുപ്പിന്റെ നേതൃത്വത്തിൽ കാർഗിൽ യുദ്ധത്തിൽ വീരചരമടഞ്ഞ പോരാളികൾക്കുവേണ്ടി ധീര ജവാൻ ജോർജ് തോമസ് തേവലക്കരയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സെക്രട്ടറി പി.എ. ജോയി പാറയ്ക്കൽ കാർഗിൽ ദിന സന്ദേശവും പ്രസിഡന്റ് ജോയി സേവ്യർ അംഗങ്ങൾക്ക് സ്വാഗതവും പറഞ്ഞു.