വൈക്കം : സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ മഹാകവി വടക്കുംകൂർ രാജരാജവർമ്മയെ ഇന്ന് അനുസ്മരിക്കും. രാവിലെ 9.30 ന് വടക്കുംകൂർ കൊട്ടാരത്തിൽ പുഷ്പാർച്ചനയും സ്മൃതി ദീപം തെളിയിക്കലും അനുസ്മരണവും നടക്കും. സി.കെ.ആശ എം.എൽ.എ സ്മൃതിദീപം തെളിയിക്കും. സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ പി.ശശിധരൻ, മഹാകവി പാലാ ട്രസ്റ്റ് സെക്രട്ടറി സാംജി. ടി.വി.പുരം, മോഹൻദാസ് വെച്ചൂർ, അരവിന്ദൻ കെ.എസ്.മംഗലം എന്നിവർ പങ്കെടുക്കും. 10.30 ന് സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ നടക്കുന്ന സെമിനാർ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്യും. ഡോ.ടി.എൻ.വിശ്വംഭരൻ സ്വാഗതം പറയും. വടക്കുംകൂർ തമ്പുരാൻ ആധുനിക സാഹിത്യ പരിപ്രേഷ്യത്തിൽ വടക്കുംകൂറിന്റെ മഹാകാവ്യങ്ങൾ ഒരു പഠനം, രഘുവീരവിജയം ഒരാസ്വാദനം തുടങ്ങിയ വിഷയങ്ങൾ ഡോ.സി.എം.നീലകണ്ഠൻ, ഡോ.സരിതാ മഹേശ്വരൻ എന്നിവരും , വടക്കുംകൂറിന്റെ 'സാഹിത്യ ദർശനം" എന്ന വിഷയം അമ്പലപ്പുഴ ഗോപകുമാറും അവതരിപ്പിക്കും.