തലയോലപ്പറമ്പ് : വ്യാപാരി വ്യവസായി സൗഹൃദ വേദിയുടെ വാർഷിക പൊതുയോഗം നാളെ നടക്കും. വൈകിട്ട് 4ന് മാർക്കറ്റ് ജംഗ്ഷനിലുള്ള വ്യാപാരി വ്യവസായി സൗഹൃദ വേദി ഹാളിൽ നടക്കുന്ന യോഗത്തിൽ പ്രസിഡന്റ് ബേബി.ടി കുര്യൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജോൺസൺ ആന്റണി റിപ്പോർട്ടും ട്രഷറർ അബ്ദുൾ സലിം കണക്കും അവതരിപ്പിക്കും.ചടങ്ങിൽ വച്ച് വിവിധ ബോണസുകളുടെയും ചികിത്സാ സഹായത്തിന്റെയും വിതരണവും നടക്കും.