വൈക്കം : കയർ മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിയ്ക്കാൻ സർക്കാർ സംഘങ്ങൾക്ക് കൂലി വിഹിതത്തിൽ വർദ്ധനവ് വരുത്തുകയും തൊഴിൽ അവസരം വർദ്ധിപ്പിക്കുകയും ചെയ്യുക, ഉല്പാദനച്ചെലവ് അടിസ്ഥാനമാക്കി കയറിനും ഉല്പന്നങ്ങൾക്കും വില നിർണ്ണയിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കയർ തൊഴിലാളി ഫെഡറേഷൻ 29ന് കയർ വകുപ്പ് മന്ത്രിയുടെ ആലപ്പുഴയിലെ ക്യാമ്പ് ഓഫീസിലേക്ക് നടത്തുന്ന പ്രതിക്ഷേധമാർച്ച് വിജയിപ്പിക്കാൻ വൈക്കത്ത് ചേർന്ന കയർ തൊഴിലാളി ഫെഡറേഷൻ കോട്ടയം ജില്ലാ നേതൃയോഗം തീരുമാനിച്ചു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് യു.ബേബി അദ്ധ്യക്ഷത വഹിച്ചു. അക്കരപ്പാടം ശശി, മോഹൻ.ഡി.ബാബു, ശ്രീലേഖ സത്യൻ, ജഗദ അപ്പുക്കുട്ടൻ, പത്മജ മധുസൂദനൻ, അഡ്വ.കുമാരൻ, പി.ആർ.രത്നപ്പൻ എന്നിവർ പ്രസംഗിച്ചു.