agandatha-yathra

വൈക്കം : കാർഗിൽ യുദ്ധവിജയത്തിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് എക്‌സ് സർവീസ് ലീഗ് താലൂക്ക് കമ്മി​റ്റിയുടെയും, ടൗൺ റോട്ടറി ക്ലബിന്റെയും, ജീവൻ മോട്ടേഴ്‌സിന്റെയും നേതൃത്വത്തിൽ അഖണ്ഡതായാത്രയും കാർഗിൽ വിജയ ദിവസ് അനുസ്മരണവും നടത്തി.
വടക്കേ കവലയിൽ നിന്ന് സത്യാഗ്രഹ സ്മാരക ഹാളിലേക്കാണ് അഖണ്ഡതായാത്ര നടത്തിയത്. മുനിസിപ്പൽ ചെയർമാൻ പി.ശശിധരൻ ഫ്ലാഗ് ഒഫ് ചെയ്തു. റോട്ടറി പ്രസിഡന്റ് എൻ.കെ.സെബാസ്​റ്റ്യൻ, സെക്രട്ടറി ജോൺ ജോസഫ്, അസി.ഗവർണർ ജോസഫ് ലൂക്കോസ്, ജീവൻ ശിവറാം, കെ.പി.റോയി, രാജൻ പൊതി, എക്‌സ് സർവീസ് ലീഗ് പ്രസിഡന്റ് കെ.ടി.രാംകുമാർ, സെക്രട്ടറി എസ്.എസ്.സിദ്ധാർത്ഥൻ, രക്ഷാധികാരി സി. ആർ. ജി. നായർ, ബാബു എന്നിവർ നേതൃത്വം നൽകി.